ഹിന്ദുത്വ വര്‍ഗ്ഗീയതക്കെതിരെ നടപടിയെടുക്കണമെന്ന് ആസ്ട്രേലിയന്‍ സെനറ്റര്‍

ന്യൂ സൗത്ത് വെയില്‍സ്: രാജ്യത്ത് മതവിദ്വേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹിന്ദുത്വ വര്‍ഗ്ഗീയവാദ സംഘടനകളായ വിശ്വ ഹിന്ദു പരിഷത്ത്, രാഷ്ട്രീയ സ്വയംസേവക് സംഘം എന്നിവക്കെതിരെ നടപടിയെടുക്കണമെന്ന് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് (എന്‍എസ്ഡബ്ല്യു) സ്റ്റേറ്റ് സെനറ്റര്‍ ഡേവിഡ് ഷൂബ്രിഡ്ജ് ആവശ്യപ്പെട്ടു. നവനാസി വിഭാഗമായ ഹിന്ദുത്വ സംഘടനകളെ സര്‍ക്കാര്‍ നിരിക്ഷിക്കണമെന്നും എന്തു നടപടിയാണ് അവര്‍ക്കെതിരെ എടുക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആസ്ട്രേലിയന്‍ സര്‍ക്കാറിനോട് ചോദിച്ചു.

ഫെബ്രുവരി 28 ന് രാത്രി നാല് സിഖ് യുവാക്കളെ ന്യൂ സൗത്ത് വെയില്‍സിലെ റെസ്റ്റോറന്റിനു സമീപം വച്ച് ഹിന്ദുത്വര്‍ ആക്രമിച്ചിരുന്നു. ബേസ്ബോള്‍ ബാറ്റുകള്‍, ചുറ്റികകള്‍ ,കോടാലി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇത് പരാമര്‍ശിച്ചാണ് ഡേവിഡ് ഷൂബ്രിഡ്ജ് ആസ്ര്ട്രേലിയയിലെ വിഎച്ച്പി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്.

ആസ്ര്ട്രേലിയയിലെ ബഹുസംസാക്കാര സമൂഹത്തില്‍ ഇത്തരം വര്‍ഗ്ഗീയവാദികള്‍ക്ക് സ്ഥാനമില്ലെന്നും ഡേവിഡ് ഷൂബ്രിഡ്ജ് പറഞ്ഞു. അവര്‍ ഏത് രാജ്യക്കാരാണ് എന്നോ ആരാണ് എന്നതോ പരിഗണിക്കേണ്ടതില്ല. അവരെ ഒറ്റപ്പെടുത്തണം. ഹിന്ദുത്വ വര്‍ഗ്ഗീയവാദികളുടെ ആക്രമണത്തിന് ഇരയായവര്‍ക്കൊപ്പം നിലയുറപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top