ഹിന്ദു യുവതിയെ വിവാഹത്തിനിടെ തട്ടിക്കൊണ്ടു പോയി; നിര്‍ബന്ധിത മതംമാറ്റം നടത്തി!

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ട നിരവധി പേരാണ്
തട്ടിക്കൊണ്ടുപോകലിനും, നിര്‍ബന്ധിത മതംമാറ്റത്തിനും, ബലംപ്രയോഗിച്ചുള്ള വിവാഹത്തിനും ഇരകളാകുന്നത്. ഹിന്ദു പെണ്‍കുട്ടികളാണ് ഈ അതിക്രമത്തിന് അടുത്തിടെ ഈ ഏറ്റവും കൂടുതല്‍ ഇരകളാകുന്നത്. ഈ പട്ടികയില്‍ ഞായറാഴ്ച നടന്ന ഒരു സംഭവം കൂടി ചേരുകയാണ്.

24 വയസ്സുള്ള ഹിന്ദു യുവതിയെയാണ് വിവാഹച്ചടങ്ങുകള്‍ക്കിടെ പോലീസിന്റെ മേല്‍നോട്ടത്തില്‍ തട്ടിക്കൊണ്ടുപോയത്. സിന്ധ് പ്രവിശ്യയിലെ മാതിയാരി ജില്ലയിലെ ഹാലയിലാണ് സംഭവം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭാരതി ഭായി എന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിതമായി മതംമാറ്റി, ഒരു മുസ്ലീം പുരുഷനെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ച് വിടുകയാണുണ്ടായത്.

ഭാരതിയുടെ വിവാഹം നടക്കുന്ന വേദിയില്‍ അതിക്രമിച്ച് കടന്നാണ് ഷാറൂഖ് ഗുല്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്. മകളുടെ വിവാഹ ചടങ്ങ് നടക്കവെയാണ് പോലീസുകാര്‍ അടങ്ങുന്ന സംഘം സ്ഥലത്തെത്തി പട്ടാപ്പകല്‍ മകളെ വലിച്ചിറക്കി കൊണ്ടുപോയതെന്ന് പിതാവി കിഷോര്‍ ദാസ് പറഞ്ഞു. ഇതിന് പിന്നാലെ ഭാരതിയെ ഇസ്ലാമിലേക്ക് മതംമാറ്റിയതിന്റെയും, ഷാറൂഖ് ഗുല്‍ വിവാഹം ചെയ്തതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

എന്നാല്‍ ഭാരതിയെ ഒരു മാസം മുന്‍പ് തന്നെ ഇസ്ലാമിലേക്ക് മതംമാറ്റിയെന്നും, മുസ്ലീം പുരുഷനുമായി നിര്‍ബന്ധിത വിവാഹത്തിന് ഇരയാകുമെന്ന് മനസ്സിലാക്കുകയും ചെയ്തതോടെ മാതാപിതാക്കള്‍ വിവാഹം വേഗം നടത്താനുള്ള ശ്രമത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് പോലീസ് സഹായത്തോടെ ഷാറൂഖ് ഗുല്‍ സ്ഥലത്തെത്തിയത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ സുരക്ഷ നല്‍കുമെന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുമ്പോഴും ഇതൊക്കെയാണ് സംഭവിക്കുന്നതെന്ന ആശങ്കയാണ് ഉയരുന്നത്.

Top