പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം, പൊലീസ് കേസെടുത്തു

കറാച്ചി : പാക്കിസ്ഥാനില്‍ തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു.

ആക്രമണത്തില്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ വിഗ്രഹങ്ങള്‍ തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന ഭാഗങ്ങളില്‍ ചിലത് ക്ഷേത്രത്തിനടുത്ത മലിനജല ഓവുകളില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

പ്രതികളെന്ന് സംശയിക്കുന്ന മൂന്ന്‌പേര്‍ക്കെതിരെ തീവ്രവാദത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേസന്വോഷണം പുരോഗമിക്കുകയാണെന്നും പക്ഷെ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനായ ഫിദ ഹുസൈന്‍ മാസ്റ്റോയി പറഞ്ഞു.

ക്ഷേത്ര പരിസരത്തുള്ള 12 വയസുകാരന്റെതെന്ന് തോന്നിക്കുന്ന കാല്‍പ്പാടുകള്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top