Hindu Priest Killed in Bangladesh

Postmortem

ധാക്ക: പടിഞ്ഞാറന്‍ ബംഗ്ലാദേശില്‍ ഹിന്ദു സന്യാസിയെ ക്രൂരമായി കൊലപ്പെടുത്തി. 70 വയസുകാരനായ ആനന്ദ് ഗോപാല്‍ ഗാംഗുലി എന്ന സന്യാസിയാണ് കൊല്ലപ്പെട്ടത്. ജെനിഥ ജില്ലയിലെ നോല്‍ഡന്‍ഗ ഗ്രാമത്തിലാണ് ക്രൂരത അരങ്ങേറിയത്.

ആനന്ദ് ഗോപാല്‍ ഗാംഗുലിയുടെ തലയും ഉടലും വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം. ഒരു കുടുംബത്തില്‍ പ്രാര്‍ഥന നടത്താന്‍ പോകവെയാണ് സന്യാസിയെ ഭീകരര്‍ ആക്രമിച്ചത്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം അക്രമികള്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ കൊലപാതകത്തിന്റെ രീതി ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ ഈയിടെയായി നടത്തിയ ആക്രമണത്തിന് സമാനമാണ് എന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 40 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ജിഹാദി സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് മിക്ക കൊലപാതകങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പത്താഴ്ചയ്ക്ക് ഉള്ളില്‍ അത്തരത്തില്‍ കൊല്ലപ്പെടുന്ന പതിനൊന്നാമത്തെ വ്യക്തിയാണ് ഗാംഗുലി. സമാന സംഭവങ്ങള്‍ ബംഗ്ലാദേശില്‍ തുടര്‍ച്ചയായി അരങ്ങേറുകയാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top