‘ഹിന്ദുമുസ്ലീം ഭായ് ഭായ്’; വൈറലായി ഹാഷ്ടാഗ്

‘ഹിന്ദുമുസ്ലീം ഭായ് ഭായ്’… വൈറലായി ഹാഷ്ടാഗ്. രാജ്യം കാത്തിരുന്ന അയോദ്ധ്യ വിധി വരുന്നതിന് മുൻപായാണ് സോഷ്യൽ മീഡിയയിൽ ഈ ഹാഷ്ടാഗ് വൈറലായത്. ട്വിറ്ററിൽ 12000 ൽ അധികം ട്വീറ്റുകളാണ് ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്.

അതോടൊപ്പം തന്നെ ഇരു മതസ്തരും സഹജീവികളാണെന്നും സുഹൃത്തുക്കളാണെന്നും അങ്ങനെ ആവണമെന്നും മനുഷ്യ മനസ്സിനെ ആര്‍ക്കും വിഭജിക്കാനാവില്ല എന്നുമുള്ള നിരവധി ട്വീറ്റുകളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

വിധി വന്നതോടെ രാജ്യത്ത് ഭീഷണിയും സുരക്ഷാ നിർദേശങ്ങളും നടക്കുന്നതോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ് ‘ഹിന്ദുമുസ്ലീം ഭായ് ഭായ്’ എന്ന ഹാഷ്ടാഗ്.

Top