Hindu Mahasabha irked at IAS topper’s wedding

ഉത്തര്‍പ്രദേശ് : സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്കുകാരായ ദളിത് യുവതിക്കും മുസ്ലിം യുവാവിനുമെതിരായ ഹിന്ദുമഹാസഭയുടെ ഭീഷണിക്കെതിരെ പ്രതിഷേധം വ്യാപകം.

കഴിഞ്ഞവര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ ടിന ദാബിയും രണ്ടാംറാങ്ക് നേടിയ അത്തര്‍ ആമിര്‍ ഉള്‍ ഷഫിഖാനും തമ്മിലുള്ള വിവാഹം അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയ ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി മുന്നകുമാര്‍ ശര്‍മ്മയുടെ നടപടിക്കെതിരെയാണ് പ്രതിഷേധം.

ടിനയുടെയും അത്തറിന്റെയും സുഹൃത്തുക്കളും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുമാണ് ഭീഷണിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

tina

ടിനയുടെ കുടുംബം ലൗജിഹാദിനെ പ്രോത്സാഹിക്കുകയാണെന്നും ഈ വിവാഹത്തെ എന്ത് വിലകൊടുത്തും തടയുമെന്നും ടിനയുടെ അച്ഛന്‍ ജസ്വന്ത് ദബിക്ക് അയച്ച കത്തില്‍ ഹിന്ദുമഹാ സഭാ സെക്രട്ടറി മുന്നകുമാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

ഘര്‍വാപസിയിലൂടെ ഷാഫി ഹിന്ദുമതത്തിലേക്ക് തിരിച്ചുവരുന്നതിനെ സ്വാഗതംചെയ്യുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഹിന്ദു യുവതികളെ പ്രേമിച്ച് മുസ്ലിം മതത്തിലേക്ക് മാറ്റി വിവാഹം കഴിക്കുകയാണ് മുസ്ലിം യുവാക്കളാണെന്നാണ് ഹിന്ദുമഹാസഭയുടെ ആരോപണം.

അതേസമയം, തങ്ങള്‍ തങ്ങളുടെ വിശ്വാസം അനുസരിച്ചുതന്നെ ജീവിക്കുമെന്നും ആരെയും മതംമാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ടിനയും അത്തറും പറയുന്നു.

tina

ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ല, വ്യക്തിജീവിതം ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

ഒന്നാം റാങ്ക് മോഹിച്ച് രണ്ടാം റാങ്കുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന അത്തര്‍ അമീര്‍ ഒന്നാം റാങ്കിന് പകരം ഒന്നാം റാങ്കുകാരിയെ പ്രണയിച്ച് സ്വന്തമാക്കിയത് ദേശിയതലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു.

Top