ശബരിമലയിലെ സ്ത്രീപ്രവേശനം ; കോടതികളും രാഷ്ട്രീയക്കാരും ഇടപെടണ്ടന്ന് ഹിന്ദു ഹെല്‍പ് ലൈന്‍

sabarimala

കൊച്ചി : ശബരിമല വിഷയത്തില്‍ കോടതി എന്ത് തീരുമാനിച്ചാലും ഹിന്ദുക്കളുടെ വികാരം കണക്കിലെടുക്കാതെ, ഹിന്ദു സമൂഹത്തിന്റെ സമ്മതമില്ലാതെ ഒരു തീരുമാനവും നടപ്പിലാക്കാന്‍ അനുവദിയ്ക്കുകയില്ലന്ന് ഹിന്ദു ഹെല്പ് ലൈന്‍.

വിശ്വാസികള്‍ക്ക് അയ്യപ്പനാണ് വലുത്, സുപ്രീം കോടതിയല്ല. ഹിന്ദു ആചാരങ്ങളില്‍ മാറ്റം വരുത്തണോ വേണ്ടയോ എന്ന് ഹിന്ദു സമൂഹം ചര്‍ച്ച ചെയ്തു തീരുമാനിക്കും. കോടതികളും രാഷ്ട്രീയക്കാരും അതില്‍ ഇടപെടേണ്ട. ഹിന്ദുക്കളുടെ വികാരത്തിന് എതിരെ എന്ത് തീരുമാനം നടപ്പിലാക്കാന്‍ ശ്രമിച്ചാലും കേരളം, ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുമെന്നും ഹിന്ദു ഹെല്‍പ് ലൈന്‍ അറിയിച്ചു.

ശബരിമല സംരക്ഷണ സമിതി അതിനു നേതൃത്വം നല്‍കും. എല്ലാ അയ്യപ്പ ഭക്തരും ഇതില്‍ പങ്കെടുക്കണമെന്ന് ഹിന്ദു ഹെല്പ് ലൈന്‍ ആവശ്യപ്പെട്ടു.

Top