‘ഹിന്ദു ഇക്കോസിസ്റ്റം’ ഗ്രൂപ്പിലേയ്ക്ക് വീണ്ടും ക്യാമ്പയിന്‍ നടത്തി കപില്‍ മിശ്ര

ന്യൂഡല്‍ഹി: ടെലഗ്രാമില്‍ വിവാദമായ ‘ഹിന്ദു ഇക്കോസിസ്റ്റം’ എന്ന വര്‍ഗീയ ഗ്രൂപ്പിലേക്ക് വീണ്ടും മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി ബി.ജെ.പി നേതാവ് കപില്‍ മിശ്ര. ഹിന്ദു ഇക്കോസിസ്റ്റം എന്ന ഗ്രൂപ്പിലൂടെ കപില്‍ മിശ്രയ്‌ക്കെതിരെ നിരവധി പരാതികള്‍ സമര്‍പ്പിക്കപ്പെട്ടതിന് പിന്നാലെയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉടന്‍ തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

ഇസ്ലാം, ക്രിസ്ത്യന്‍, ചൈനാ വിഷയങ്ങളില്‍ ‘ഇസ്ലാം വാര്‍ത്തകള്‍’, ‘നിരുത്തരവാദ ചൈന’, ‘ചര്‍ച്ച് സംസാരിക്കുന്നു” എന്നീ പേരുകളില്‍ കപില്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകളില്‍ ടൂള്‍ കിറ്റ് പങ്കുവെയ്ക്കുമെന്നും ദേശീയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഗ്രൂപ്പില്‍ അംഗമാകാന്‍ അപേക്ഷ ഫോം ഉണ്ട്. പേര്, മൊബൈല്‍ ഫോണ്‍ നമ്പര്‍, സംസ്ഥാനം, താമസിക്കുന്ന രാജ്യം എന്നിവ ചേര്‍ക്കണം. ഹിന്ദു ഇക്കോ സിസ്റ്റത്തിലെ മുന്നണി പോരാളിയാകാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഇഷ്ട മേഖല ഏതാണെന്ന് വ്യക്തമാക്കണം. ഗോരക്ഷ, ഗോസേവ, ലവ് ജിഹാദിനെതിരായ പോരാട്ടം, ഘര്‍ വാപസി, ഹലാല്‍, മന്ദിര്‍ നിര്‍മല്‍, ഹിന്ദു ഏകത, സേവ തുടങ്ങിയവവ ഓപ്ഷനായി ചേര്‍ത്തിട്ടുണ്ട്. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കരാട്ട് ഉള്‍പ്പെടെയുള്ളവര്‍ കപില്‍ മിശ്രയ്ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

 

Top