പ്രേക്ഷക ശ്രദ്ധ നേടി നിമിഷ സജയന്‍ നായികയായ ഹിന്ദി ഷോര്‍ട് ഫിലിം ‘ഘര്‍ സെ’

പ്രേക്ഷക ശ്രദ്ധ നേടി മലയാളി താരം നിമിഷ സജയന്‍ നായികയാകുന്ന ഹിന്ദി ഷോര്‍ട് ഫിലിം ഘര്‍ സെ. മൃദുല്‍ നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ആസിഫ് അലി, അപര്‍ണ ബാലമുരളി, വിരഞ്ജന അനൂപ്, അര്‍ജുന്‍ അശോകന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ബിടെക് എന്ന സിനിമയുടെ സംവിധായകനാണ് മൃദുല്‍ നായര്‍.

ജെ രാമകൃഷ്ണ കുളൂര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജോമോന്‍ ടി ജോണ്‍ ആണ്.മൃദുല്‍ നായരുടേത് തന്നെയാണ് ചിത്രത്തിന്റെ കഥ.

Top