ഹിന്ദിയില്‍ സത്യവാചകം ചൊല്ലി; കൊടിക്കുന്നില്‍ സുരേഷിന് സോണിയയുടെ ശകാരം

ന്യൂഡല്‍ഹി: കൊടിക്കുന്നില്‍ സുരേഷിന് സോണിയ ഗാന്ധിയുടെ ശകാരം. മാവേലിക്കര എംപിയും കോണ്‍ഗ്രസിന്റെ ലോക്സഭ സീനിയര്‍ നേതാക്കളില്‍ ഒരാളുമായ സുരേഷ് ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതിനായിരുന്നു യുപിഎ അധ്യക്ഷ ക്ഷുഭിതയായത്.

സ്വന്തം ഭാഷയില്‍ സത്യവാചകം ചൊല്ലിക്കൂടേ എന്ന് സോണിയ കൊടിക്കുന്നിലിനോട് ചോദിച്ചു. ഹിന്ദിയിലുള്ള കൊടിക്കുന്നിലിന്റെ സത്യപ്രതിജ്ഞ ബിജെപി എംപിമാര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടങ്ങിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം രണ്ടാമതായി സത്യവാചകം ചൊല്ലിയത് കൊടിക്കുന്നിലായിരുന്നു. സോണിയയുടെ ശകാരം കണ്ടതോടെ ഹിന്ദിയില്‍ സത്യവാചകം ചൊല്ലാന്‍ തീരുമാനിച്ചിരുന്ന രാജ്മോഹന്‍ ഉണ്ണിത്താന്‍, വി.കെ ശ്രീകണ്ഠന്‍ അടക്കമുള്ളവര്‍ തീരുമാനം മാറ്റുകയായിരുന്നു.

Top