ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ കഴിയില്ല; ഫെഡറൽ തത്വങ്ങൾക്ക് എതിരെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രസർക്കാർ ജോലികൾക്ക് ഹിന്ദി പ്രാവിണ്യം നിർബന്ധമാക്കണമെന്ന നിർദേശം പാർലമെൻററി സമിതി നിർദേശത്തിൽ എതിർപ്പ് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. നീക്കം ഫെഡറൽ തത്വങ്ങൾക്ക് എതിരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മറ്റ് ഭാഷകൾക്ക് മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്നും ഇന്ത്യയിൽ നിരവധി ഭാഷകളുണ്ട് , രാജ്യത്തിന്റെ ഭാഷയായി ഒന്നിനെ മാത്രം പറയാൻ സാധിക്കില്ല, മത്സര പരീക്ഷകൾക്കുള്ള ചോദ്യപേപ്പർ ഒരു ഭാഷയിൽ മാത്രമാക്കരുതെന്നും മുഖ്യമന്ത്രി കത്തിൽ പരാമർശിച്ചു.

Top