അസമിലെ തേയില തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിച്ച് ഹിമന്ത സര്‍ക്കാര്‍

ഗുവാഹട്ടി: അസമിലെ തേയില തൊഴിലാളികളുടെ ദിവസ വേതനം വര്‍ദ്ധിപ്പിച്ച് ഹിമന്ത സര്‍ക്കാര്‍. ദിവസ വേതനത്തില്‍ 38 രൂപയാണ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. ഭരണത്തിലേറിയാല്‍ തേയില തൊഴിലാളികളുടെ ദിവസ വേതനം വര്‍ദ്ധിപ്പിക്കുമെന്നുള്ള ഹിമന്ത ബിശ്വ ശര്‍മ്മയുടെ വാഗ്ദാനമാണ് സര്‍ക്കാര്‍ പാലിച്ചത്. രാജ്യത്തെ തേയില ഉത്പാദനത്തില്‍ 55 ശതമാനവും അസമിലാണ്.

സംസ്ഥാനത്തെ പ്രധാന തേയില തൊഴിലാളി സംഘടനയായ അസം ചാഹ് മസ്ദൂര്‍ സംഗ യുമായും, മറ്റ് സംഘടനകളുമായും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നടത്തിയ കൂടിക്കാഴ്ചയിലാണ് കൂലി വര്‍ധനയ്ക്കുള്ള തീരുമാനം ആയത്. ഇതോടെ ബ്രഹ്മപുത്ര താഴ്‌വരയിലെ തൊഴിലാളികള്‍ക്ക് പ്രതിദിനം 205 രൂപയും, ബറാക് താഴ്‌വരയിലെ തൊഴിലാളികള്‍ക്ക് 183 രൂപയും കൂലിയായി ലഭിക്കും.

Top