ഹിമാലയന്‍ ഇനിമുതല്‍ ബിഎസ് 4 എഞ്ചിനില്‍ നിരത്തിലിറങ്ങും

റോയല്‍ എന്‍ഫീല്‍ഡ് അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍ ബൈക്കായ ഹിമാലയന്റെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് ബിഎസ് 4 നിലവാരം നിര്‍ബന്ധമാക്കിയതിന് ശേഷം ഒരു യൂണിറ്റ് ഹിമാലയന്‍ പോലും എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളിലേക്ക് എത്തിയിട്ടില്ല എന്ന തരത്തിലാണ് അറിയിപ്പുകള്‍.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ ഏവരേയും ആകര്‍ഷിച്ച് നിരത്തിലിറങ്ങിയത്.

അതേസമയം ശബ്ദം, ക്ലച്ച്, ഗിയര്‍ബോക്‌സിലെ പ്രശ്‌നങ്ങള്‍ എന്നിവ കണക്കിലെടുത്ത് ന്യൂനതകള്‍ പരിഹരിക്കാനായി ജൂലൈയില്‍ ഹിമാലയന്‍ യൂണിറ്റുകള്‍ തിരിച്ചു വിളിച്ചിരുന്നു.

പുതിയ പതിപ്പായ ഫ്യുവല്‍ ഇഞ്ചക്റ്റഡ് ബിഎസ് 4 ല്‍ ഹിമാലയന്‍ തിരിച്ചെത്തുമെന്നാണ് കമ്പനിയുടെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനായി ഏതാനും ഡീലര്‍ഷിപ്പുകള്‍ ബുക്കിങ് സ്വീകരിച്ചു കഴിഞ്ഞു.

ഐഷര്‍ മോട്ടോഴ്‌സ് ഉടമസ്ഥതയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍.

Top