അച്ഛനും മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നു; ഹിമാചലിലെ ബിജെപി മന്ത്രി രാജിവെച്ചു

ഷിംല: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ വെട്ടിലാക്കി വീണ്ടും രാജി. ഹിമാചലിലെ ബിജെപി നേതാവും ഊര്‍ജ മന്ത്രിയുമായ അനില്‍ ശര്‍മയാണ് ഇപ്പോള്‍ അവസാനമായി പാര്‍ട്ടി വിട്ടത്. അനില്‍ ശര്‍മയുടെ പിതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഖ്‌റാം അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അദ്ദേഹത്തിനൊപ്പം കോണ്‍ഗ്രസില്‍ ചേക്കേറിയ അനില്‍ ശര്‍മ്മയുടെ മകന്‍ ആശ്രയ് ശര്‍മയെ കോണ്‍ഗ്രസ് മാണ്ഡി സീറ്റില്‍ സ്ഥാനാര്‍ഥിയുമാക്കി.ഈ പശ്ചാത്തലത്തിലാണ് അനില്‍ ശര്‍മ്മയുടെ രാജി.

എന്നാല്‍ അദ്ദേഹം ബിജെപിയില്‍ നിന്ന് രാജിവെക്കുകയോ എംഎല്‍എ സ്ഥാനം ഒഴിയുകയോ ചെയ്തിട്ടില്ല. സുഖ്‌റാം കോണ്‍ഗ്രസിലെത്തുകയും ആശ്രയ് സ്ഥാനാര്‍ഥിയാകുകയും ചെയ്തതോടെ ബിജെപിക്കുള്ളില്‍ നിന്ന് അനില്‍ ശര്‍മ്മയ്ക്ക് മേല്‍ കനത്ത സമ്മര്‍ദമുണ്ടായിരുന്നു.മാണ്ഡിയിലെ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാനും അദ്ദേഹം തയ്യാറായിരുന്നില്ല. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ അനില്‍ ശര്‍മ്മയെ വിമര്‍ശിച്ചിരുന്നു.

Top