ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 15 പേര്‍ മരിച്ചു

ഛണ്ഡീഗഡ്: ഹിമാചല്‍ പ്രദേശില്‍ അമ്പതോളം യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു. ഹിമാചല്‍ പ്രദേശിലെ കുളുവിലാണ് അപകടം നടന്നത്.

ഇനിയും മരണനിരക്ക് ഉയരുമെന്നാണ് പ്രാഥമിക നിഗമനം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ബസിന്റെ മുകളിലടക്കം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.


രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കുളുവിലെ ബഞ്ചാറില്‍നിന്നും പുറപ്പെട്ട ബസാണ് യാത്രാമധ്യേ അപകടത്തില്‍പ്പെട്ടത്.

Top