ഹിമാചല്‍ പ്രദേശില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 മരണം

ഷിംല: ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു.

ഷിംലയില്‍ നിന്ന് കിന്നൗറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അറുപതോളം ആളുകള്‍ ബസ്സിലുണ്ടായിരുന്നു.

അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചതായും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും ഷിംല ഡെപ്യൂട്ടി കമ്മിഷണര്‍ രോഹന്‍ ചന്ദ് താക്കൂര്‍ അറിയിച്ചു.

വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. പരുക്കേറ്റവരെ സമീപത്തുള്ള ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.

Top