പശുവിനെ രാജ്യത്തിന്റെ അമ്മയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍

COWNEW

ധര്‍മശാല: പശുവിനെ രാജ്യത്തിന്റെ അമ്മയായി പ്രഖ്യാപിക്കണമെന്ന് ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍. ബിജെപി ഭരണം നടക്കുന്ന സംസ്ഥാനത്തെ നിയമസഭ ഇത് സംബന്ധിച്ച് പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിന് അയച്ചു.

ഹിമാചലില്‍ നിരവധി പശു സങ്കേതങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സിര്‍മൗര്‍ ജില്ലയില്‍ പശു സങ്കേതം തുടങ്ങാന്‍ 1.52 കോടി അനുവദിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി വിരേന്ദര്‍ കന്‍വാര്‍ നിയമസഭയെ അറിയിച്ചു. സൊളാന്‍, കന്‍ഗ്ര എന്നീ ജില്ലകളിലും സമാന രീതിയില്‍ പശു സങ്കേതങ്ങള്‍ തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top