himachal pradesh 16 injured

ഷിംല: ഹിമാചല്‍ പ്രദേശില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റു.

മണ്ഡിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച മിനി ബസ് തലകീഴായി മറിയുകയായിരുന്നു. സംഭവത്തില്‍ ആറ് പേര്‍ക്ക് ഗുരുതര പരിക്കും പത്ത് പേര്‍ക്ക് നിസാര പരിക്കുകളും ഏറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കനത്ത മൂടല്‍ മഞ്ഞും മഞ്ഞു വീഴ്ചയുമാണ് അപകട കാരണമായെന്നാണ് റിപ്പോര്‍ട്ട്.

Top