നൈപുണ്യ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ ഹിമാചല്‍ സംഘം

തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ പ്രതിനിധി സംഘം കേരളത്തില്‍ എത്തുന്നു.

നൈപുണ്യ തൊഴില്‍ പരിശീലന മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പഠിക്കുന്നതിനും മനസിലാക്കുന്നതിനുമായാണ് സന്ദര്‍ശനം.

സ്‌പെഷല്‍ സെക്രട്ടറിയും ഹിമാചല്‍ പ്രദേശ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ രാജേശ്വര്‍ ഗോയലിന്റെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് സന്ദര്‍ശനത്തിനായി 18ന് എത്തുന്നത്.

18ന് രാവിലെ ഒന്‍പതു മണിക്ക് സെക്രട്ടേറിയറ്റില്‍ തൊഴിലും നൈപുണ്യവും മന്ത്രിയുടെ ചേംബറില്‍ മന്ത്രി ടി.പി.രാമകൃഷ്ണനെയും അഡി.ചീഫ് സെക്രട്ടറി ടോം ജോസിനെയും സന്ദര്‍ശിക്കും.

തുടര്‍ന്ന് കെയ്‌സ്, ഒഡെപെക് എന്നീ സ്ഥാപനങ്ങളും എംപ്ലോയ്‌മെന്റ്, ഐടിഐ എന്നീ വകുപ്പുകളും സന്ദര്‍ശിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തൊഴില്‍ പരിശീലന സ്ഥാപനങ്ങളും സംഘം സന്ദര്‍ശിക്കും. 20ന് ഹിമാചലിലേക്ക് സംഘം മടങ്ങും.

Top