ഹിമാചലിലെ തിയോഗിൽ സിപിഐഎം സ്ഥാനാർത്ഥി മുന്നേറുന്നു

ഷിംല: ഹിമാചൽ പ്രദേശിലെ നിയമനഭാ തെരഞ്ഞെടുപ്പില്‍ തിയോഗ് മണ്ഡലത്തിൽ സിപിഐഎം സ്ഥാനാര്‍ത്ഥി രാകേഷ് സിൻഹ മുന്നിൽ നിൽക്കുന്നു. സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായി മാറിയ തിയോഗിൽ വിജയപ്രതീക്ഷയിലാണ് ഇടത് നേതാക്കളെല്ലാം.

2017 ൽ നടന്ന തെരഞ്ഞെടുപ്പിൽ 24,791 വോട്ടുകൾ സ്വന്തമാക്കിയാണ് രാകേഷ് സിൻഹ വിജയിച്ചത്. തൊട്ടുപിന്നാലെ 22,808 വോട്ടുകളുമായി ബിജെപിയുടെ രാകേഷ് വർമയുണ്ടായിരുന്നു. കോൺഗ്രസിന്റെ ദീപക് രാഹോറിന് 9,101 വോട്ടുകൾ മാത്രമാണ് അന്ന് നേടാൻ സാധിച്ചത്. ഈ ഫലം ആവർത്തിക്കുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

ഇത്തവണ മണ്ഡലത്തിൽ ത്രികോണ മത്സരവുമല്ല, മറിച്ച് സ്വതന്ത്ര സ്ഥാനാർത്ഥി ഇന്ദു വർമ കൂടി തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് വന്നതോടെ നാല് പേർ തമ്മിലാണ് മത്സരം.

 

Top