Himachal CM’s video slamming PWD contractors goes viral

ഷിംല: ഖജനാവിലെ ഫണ്ട് പി.ഡബ്ലിയു.ഡി കോണ്‍ട്രാക്ടര്‍മാര്‍ കൊള്ളയടിക്കുന്നെന്ന ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭന്ദ്ര സിങ്ങ് നടത്തിയ പ്രസ്താവന വിവാദമാകുന്നു.

ഒരു സര്‍ക്കാര്‍ സ്‌കൂളിലെ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനിടെയുള്ള മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതിനേയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.

കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച അദ്ദേഹം, ഇത് ജനങ്ങളുടെ അഭിപ്രായമാണെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം മുഖ്യമന്ത്രിയുടെ നിരാശയാണ് പ്രസ്താവനയിലൂടെ പുറത്ത് വരുന്നതെന്നും, താന്‍ അഴിമതിയില്‍ പങ്കാളിയല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സത്പാല്‍ സിംഗ് ഷെട്ടി ആരോപിച്ചു.

Top