ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന്റെ യാത്ര ഇനി വൈദ്യുത ‘കോന’യില്‍

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന്റെ യാത്രകള്‍ ഇനി വൈദ്യുത എസ് യു വിയായ ഹ്യുണ്ടേയ് ‘കോന’യിലായിരിക്കും. പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങളുടെ പ്രചാരണാര്‍ഥമാണ് മലിനീകരണ വിമുക്ത വാഹനമായ കോനയില്‍ താക്കൂര്‍ യാത്ര ആരംഭിച്ചത്.

ജയ്‌റാം താക്കൂറിന്റെ ഉപയോഗത്തിനായി സംസ്ഥാന ഗതാഗത വകുപ്പാണ് പുത്തന്‍ കോന വാങ്ങിയത്. ഇത് മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറിയതായും ഹിമാചല്‍ പ്രദേശ് പൊതുഭരണ വകുപ്പ് വ്യക്തമാക്കി.

പര്‍വത മേഖലയായ ഹിമാചല്‍ പ്രദേശിലെ നിരത്തുകളില്‍ കോന മികവു തെളിയിക്കുന്നതാണ് കോന അതുകൊണ്ട് മന്ത്രിമാരുടെയും മറ്റും ഉപയോഗത്തിനായും വൈദ്യുത വാഹനങ്ങള്‍ വാങ്ങാനുള്ള പദ്ധതിയുണ്ടെന്നും അധികൃതര്‍ വെളിപ്പെടുത്തി.

Top