ഹിമാചലില്‍ ബസ് മറിഞ്ഞ് അപകടം: 20 വിനോദ സഞ്ചാരികള്‍ക്ക് പരുക്ക്

accident

ഷിംല: ഹിമാചല്‍പ്രദേശിലെ ബിലാസ്പൂരില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. സംഭവത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ബിലാസ്പുര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുജറാത്തില്‍ നിന്നുള്ള 40 വിനോദ സഞ്ചാരികളാണ് അപകടത്തില്‍പെട്ടത്. ഷിംല-മണാലി ദേശീയപാതയിലാണ് അപകടമുണ്ടായത്. അമിതവേഗമാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

Top