ഹൈമ സെവന്‍ എക്സ് ഇന്ത്യന്‍ വിപണിയിലേക്ക് ഒരുങ്ങുന്നു

ചൈനീസ് കമ്പനി ആയ ഹൈമ അവരുടെ ഹൈമ സെവന്‍ എക്സ് ഇന്ത്യയ്ക്ക് വേണ്ടി ഒരുക്കുകയാണ്. ഈ വാഹനം കഴിഞ്ഞവര്‍ഷമാണ് ചൈനയില്‍ അവതരിപ്പിച്ചിരുന്നത്. വ്യത്യസ്തമായ ഗ്രില്ലുകളാണ് വാഹനത്തിനെ വേറിട്ടതാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ചെറിയ ഹെഡ്‌ലാമ്പുകള്‍, കറുപ്പ് പില്ലറുകള്‍ തുടങ്ങിയവയാണ് മുന്‍വശത്തെ സവിശേഷതകള്‍. ഡ്യുവല്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേയും വാഹനത്തിലുണ്ടാകുന്നതായിരിക്കും. വലിപ്പം ഇന്നോവ ക്രിസ്റ്റയെക്കാള്‍ കൂടാനാണ് സാധ്യത.

4,815 എം.എം. നീളം 1,874 എം.എം. വീതി 1,720 എം.എം. ഉയരം, 2,860 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ്. ഏഴുപേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്നതായിരിക്കും. 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് നല്‍കുന്നത്. എന്‍ജിന്‍ 190 ബി.എച്ച്.പി. കരുത്തും 293 എന്‍.എം. ടോര്‍ക്കുമേകുന്നതായിരിക്കും.

വാഹനത്തിന്റെ വിലയെക്കുറിച്ചും എന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നൊന്നും കമ്പനി പറഞ്ഞിട്ടില്ല.

Top