ഹിമാ ദാസിന്റെ പരിശീലകന്‍ നിപ്പോണ്‍ ദാസിനെതിരെ ലൈംഗിക ആരോപണം

ഗുവഹാത്തി: 2018 ലെ വേള്‍ഡ് ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി മാറിയ ഹിമാ ദാസിന്റെ പരിശീലകനെതിരെ ലൈംഗിക ആരോപണം. ഹിമയുടെ പരിശീലകന്‍ നിപ്പോണ്‍ ദാസിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഗുവാഹത്തിയില്‍ നിപ്പോണിന്റെ കീഴില്‍ പരിശീലനം നടത്തുന്ന അത്‌ലറ്റാണ് പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.

അത്‌ലറ്റ് പൊലീസിന് നല്‍കിയ പരാതിയില്‍ കഴിഞ്ഞ മെയ് മാസമാണ് സംഭവം നടന്നത് എന്ന് പറയുന്നു. തന്നെ ലൈംഗികമയി പീഡിപ്പിക്കുകയായിരുന്നെന്നാണ് അത്‌ലറ്റിന്റെ പരാതി. ഗുവാഹത്തി പൊലീസ് അത്‌ലറ്റിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.

ഈ പരാതി വ്യജമാണന്നും അസം സംസ്ഥാന ടീമില്‍ ഈ പെണ്‍കുട്ടിയെ ഉള്‍പ്പെടുത്താത്തതിലുളള പ്രതികാരമാണ് പരാതി എന്നും നിപ്പോള്‍ പറഞ്ഞു. നൂറ്, ഇരുനൂറ് മീറ്ററുകളില്‍ പരിശീലനം നടത്തുന്ന പെണ്‍കുട്ടിയെ ദേശീയ ചാമ്പ്യന്‍ഷിപ്പിനുളള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായും പരിശീലകന്‍ വെളിപ്പെടുത്തി. പരിശീലകനെ ചോദ്യം ചെയ്ത് വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

Top