Hillary Clinton rolls to victory in South Carolina primary

സൗത്ത് കരോലിന(യു.എസ്):അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സൗത്ത് കരോലിനയില്‍ നടന്ന വോട്ടെടുപ്പില്‍ ഹിലാരി ക്ലിന്റണ് ജയം.

ബെര്‍നി സാന്‍ഡേഴ്‌സിനെ തികച്ചും നിഷ്പ്രഭനാക്കിയാണ് ഹിലാരി സൗത്ത് കരോലിനയില്‍ വിജയം നേടിയത്. ബെര്‍നിക്കെതിരെ 47.5 പോയന്റിനാണ് ഹിലാരയുടെ ജയം.

ഒന്നിച്ചുനിന്നാല്‍ തകര്‍ക്കാനാകാത്ത ഒന്നുമില്ലെന്ന് തങ്ങള്‍ തെളിയിച്ചിരിക്കുകയാണെന്ന് ഹിലാരി ക്ലിന്റണ്‍ വിജയശേഷം പറഞ്ഞു. സൗത്ത് കരോലിനയിലെ വിജയം ദേശീയ തലത്തിലും ആവര്‍ത്തിക്കുമെന്നും മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി അഭിപ്രായപ്പെട്ടു.

ചൊവ്വാഴ്ചയാണ് വോട്ടെടുപ്പിലെ നിര്‍ണായക ഘട്ടം അരങ്ങേറുന്നത്. പതിനൊന്ന് സംസ്ഥാനങ്ങളിലാണ് അന്ന് വോട്ടെടുപ്പ് നടക്കുന്നത്. അതിന് മുന്നോടിയായി നേടിയ വന്‍ വിജയം ഹിലാരിയുടെ സാധ്യതകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.

Top