Hillary Clinton return to the campaign trail after her illness

ന്യൂയോര്‍ക്ക്: ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്ന ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഹിലാരി ക്ലിന്റണ്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ തിരിച്ചെത്തി.

വ്യാഴാഴ്ച നോര്‍ത്ത് കലിഫോര്‍ണിയയിലെ ഗ്രീന്‍സ്‌ബോരോയില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് റാലിക്ക് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഹിലാരി പങ്കെടുത്തു. മൂന്നു ദിവസത്തെ വിശ്രമത്തിനു ശേഷമാണ് ഹിലാരി പൊതുവേദിയില്‍ തിരിച്ചെത്തിയത്.

റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ഹിലാരിയുടെ ആരോഗ്യനില പ്രചാരണ വിഷയമാക്കിയിരുന്നു. ഹിലാരിക്കു രോഗങ്ങള്‍ ഉണ്ടെന്നും അവര്‍ ആരോഗ്യവതിയല്ലെന്നും അല്ലെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഹിലാരിയുടെ ആര്യോഗനിലയില്‍ ആശങ്കകള്‍ക്കു വകയില്ലെന്നും പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്കു ഹിലാരി കടന്നതായും സീനിയര്‍ ക്ലിന്റണ്‍ പറഞ്ഞു.

Top