Hillary Clinton Begins Building Her Coalition

ഫിലാഡല്‍ഫിയ: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് നോമിനി ഡൊണാള്‍ഡ് ട്രംപിനെതിരേ രൂക്ഷവിമര്‍ശനവുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍. അമേരിക്കന്‍ ജനതയെ വിഭജിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഹിലരി കുറ്റപ്പെടുത്തി.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനേഷന്‍ സ്വീകരിച്ച ശേഷം പാര്‍ട്ടി കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ഹിലരി. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും ജനങ്ങള്‍ തമ്മിലും ഭയമുളവാക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ യുഎസിനും മെക്‌സിക്കോയ്ക്കുമിടയില്‍ മതില്‍ കെട്ടുമെന്ന ട്രംപിന്റെ വാഗ്ദാനത്തെയും ഹിലരി വിമര്‍ശിച്ചു. മതിലല്ല നിര്‍മിക്കുന്നത്, പകരം തൊഴിലന്വേഷകര്‍ക്ക് മികച്ച തൊഴില്‍ ലഭിക്കുന്നതിനാവശ്യമായ നല്ല ഒരു സമ്പദ്‌വ്യവസ്ഥയാണ് നിര്‍മിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹിലരി ക്ലിന്റണെതിരേ ചാരവൃത്തിക്ക് റഷ്യയോടു പരസ്യമായി ആഹ്വാനം ചെയ്ത ട്രംപിന്റെ നടപടി ഏറെ വിമര്‍ശങ്ങള്‍ക്കു വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹിലരി രംഗത്തുവന്നത്.

Top