Hilary Clinton will never run for office again

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലരി ക്ലിന്റന്‍ മെയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല.

കുടുംബത്തിനും മക്കള്‍ക്കും വേണ്ടി സമയം മാറ്റിവയ്ക്കാനാണ് ഹിലരിയുടെ തീരുമാനം. അതിനാല്‍ ഇനി ഒരു തിരഞ്ഞെടുപ്പുകളിലും അവര്‍ മത്സരിക്കില്ലെന്നാണ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും ഹിലരിയുടെ അടുത്ത അനുയായിയായ ടണ്ടന്‍ അറിയിച്ചു.

ന്യൂയോര്‍ക്ക് മേയറായ ബില്‍ ദേ ബ്ലാസിയോക്ക് എതിരെ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖനത്തെ തുടര്‍ന്നാണ് ടണ്ടന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. നവംബറിലാണ് അടുത്ത മെയര്‍ തിരഞ്ഞെടുപ്പ് വരുന്നത്.

Top