Donald Trump ‘Is Becoming ISIS’ Best Recruiter,’ Hillary Clinton Says at Democratic Debate

വാഷിംഗ്ടണ്‍: അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഹിലരി ക്ലിന്റണ്‍ തന്നോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.

മുസ്ലീങ്ങളെ റിക്രൂട്ട് ചെയ്യാനായി ഐസിസ് ട്രംപിന്റെ മുസ്ലീം വിരുദ്ധ പ്രസ്താവനയുടെ വീഡിയോയാണ് ഉപയോഗിക്കുന്നതെന്ന് ഹിലരി അഭിപ്രായപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹിലരി മാപ്പ് പറയണമെന്ന് ട്രംപ് ആവശ്യപ്പട്ടത്.

ഹിലരിക്ക് അവരുടെ വാദങ്ങള്‍ തെളിയിക്കാനുള്ള ഒരു തെളിവുകളും ഇല്ല. അവര്‍ പറയുന്നതെല്ലാം കള്ളമാണ് ട്രംപ് പറഞ്ഞു. എന്നാല്‍ ഹിലരിയുടെ തെരഞ്ഞെടുപ്പു പ്രചാരണ വക്താവായ ബ്രിയാന്‍ ഫാലൂണ്‍ ഹിലരി ട്രംപിനോട് മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി.

Top