hike messenger start theen pathy nights game

hike

കൊച്ചി: ദീപാവലി ആഘോഷങ്ങള്‍ക്കായി ഏറെ രസകരമായ തീന്‍ പത്തി നൈറ്റ്‌സ് ഗെയിമുകളുമായി ഹൈക്ക് മെസഞ്ചര്‍.

ഇന്ത്യയെട്ടാകെ പ്രിയമുള്ള ഇന്ത്യന്‍ പോക്കര്‍ അഥവാ ഫ്‌ളാഷ് എന്നറിയപ്പെടുന്ന തീന്‍ പത്തി ഗെയിമിന്റെ വിനോദ രൂപത്തിലുള്ള ഓണ്‍ലൈന്‍ പതിപ്പാണ് തീന്‍ പത്തി നൈറ്റ്‌സ്.

നിലവില്‍ 10 ക്ലാസിക്ക് ഗെയിമുകളാണ് ഹൈക്ക് മെസഞ്ചറിലുള്ളത്. ഹൈക്ക് ഗെയിംസ് ആരംഭിച്ചതു മുതല്‍ 130 കോടി ഗെയിം സെഷനുകള്‍ ഇതു വരെ പിന്നിട്ടു കഴിഞ്ഞു. ഗെയിം ഉപയോക്താക്കളുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ഹൈക്ക് തീന്‍ പത്തി നൈറ്റ്‌സ് അവതരിപ്പിക്കുന്നത്.

ഇന്ത്യയിലെവിടെയുമുള്ള സുഹൃത്തുക്കളുമായി ചേര്‍ന്ന് ഹൈക്ക് മെസഞ്ചറില്‍ നിങ്ങള്‍ക്ക് തീന്‍ പത്തി നൈറ്റ്‌സ് കളിക്കാവുന്നതാണ്.

കേവലം ഒരു എംബി മാത്രം വലുപ്പമുള്ള ഈ ഗെയിം വളരെ എളുപ്പം ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡിലെ ഹൈക്ക് ഉപയോക്താക്കള്‍ക്കാണ് ഗെയിം ലഭ്യമാവുക.

കണക്ട്, ഇന്ത്യ പസില്‍, നമ്പര്‍ റഷ്, വേള്‍ഡ് സെര്‍ച്ച്, വേള്‍ഡ് റഷ്. സോളിറ്റയര്‍, സ്‌നേക്ക്, ചെസ്, സുഡോക്കു തുടങ്ങിയ ഗെയിംമുകളും ഹൈക്ക് മെസഞ്ചര്‍ നല്‍കുന്നുണ്ട്.

Top