ഹൈക്ക് മെസേജ് ആപ്പ് പൂട്ടാൻ ഒരുങ്ങുന്നു

hike

ഹൈക്ക് മെസേജ് ആപ്പ് പൂട്ടുന്നു. വാട്ടസ് ആപ്പിന്റെ സ്വകാര്യത നയം മൂലം സിഗ്‌നല്‍ വാരിക്കൂട്ടിയ പിന്തുണയില്‍ ഹൈക്കും ലാഭമുണ്ടാക്കേണ്ടതായിരുന്നു. എന്നാല്‍, ഇനിയൊരു സാധ്യത ഇല്ലെന്നു കണ്ടാണ് ഇപ്പോള്‍ ഹൈക്കിന് കര്‍ട്ടന്‍ വീഴുന്നത്. 2012 ല്‍ ഹൈക്ക് ആരംഭിച്ചപ്പോള്‍, അതിന്റെ ജനപ്രീതി ഉയര്‍ന്ന് പുതിയ ഉയരങ്ങളിലെത്തിയിരുന്നു. എന്നാല്‍ വളരെപ്പെട്ടെന്ന് വാട്ട്‌സ്ആപ്പ് പോലുള്ള മെസേജിങ് അപ്ലിക്കേഷനുകള്‍ ആഗോളതലത്തില്‍ വലിയ സ്വാധീനം ചെലുത്തിയതോടെ, ഹൈക്കിന് ഇടിവുണ്ടായി.

ഏറ്റവും വലിയ ഇന്ത്യന്‍ ഫ്രീവെയര്‍, ക്രോസ്പ്ലാറ്റ്‌ഫോം ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷന്‍ എന്നും വിളിക്കപ്പെട്ട ഇതില്‍ ഹൈക്ക് സ്റ്റിക്കര്‍ ചാറ്റുകളായിരുന്നു ഏറെ പ്രചാരം നേടിയിരുന്നത്.261 മില്യണ്‍ യുഎസ് ഡോളര്‍ വരുമാനമുള്ള ഹൈക്കിന് വര്‍ഷങ്ങളായി വലിയ നിക്ഷേപം ലഭിച്ചു, 2016 ല്‍ 175 മില്യണ്‍ യുഎസ് ഡോളര്‍ ഫോക്‌സ്‌കോണ്‍, ടെന്‍സെന്റ് എന്നിവയില്‍ നിന്ന് ലഭിച്ചു. 1.4 ബില്യണ്‍ യുഎസ് ഡോളറാണ് കമ്പനിയുടെ ഫണ്ടിങ്. വാട്‌സ്ആപ്പ് ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം തുടരുന്നതാണ് പ്രശ്‌നമെന്നു വേണം കരുതാന്‍. 2019 ഡിസംബറില്‍ ഹൈക്കിന് പ്രതിമാസം 2 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ടായിരുന്നു.

Top