ഡാറ്റയില്ലാതെ മെസ്സേജ് അയയ്ക്കാം; ‘ടോട്ടൽ’ ആപ്പുമായി ഹൈക്ക്‌

hike

ന്ത്യന്‍ വാട്ട്‌സാപ്പ് എന്ന് അറിയപ്പെടുന്ന മെസ്സഞ്ചര്‍ പ്ലാറ്റ്‌ഫോമായ ഹൈക്കിന്റെ പുതിയ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി. ഡാറ്റയില്ലാതെ മെസേജ് അയയ്ക്കാന്‍ കഴിയുന്ന ‘ടോട്ടല്‍’ എന്ന ആപ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യയിലെ 400 മില്ല്യണ്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളില്‍ 200 മില്ല്യണ്‍ ആളുകളാണ് ദിവസേന ഓണ്‍ലൈനില്‍ എത്തുന്നത്. ഈ അവസ്ഥയില്‍ മാറ്റം കൊണ്ടു വരികയാണ് ടോട്ടലിന്റെ ലക്ഷ്യമെന്ന് ഹൈക്ക് സിഇഒ കവിന്‍ മിത്തല്‍ അറിയിച്ചു. ഒരു എംബിയാണ് ആപ്പിന്റെ സൈസ്.

ടെസ്റ്റുകള്‍ക്ക് പുറമെ ഫോട്ടോ അയയ്ക്കാനും സ്വീകരിക്കാനും തത്സമയ ക്രിക്കറ്റ് സ്‌കോര്‍, റെയില്‍വെ വിവരങ്ങള്‍ അറിയാനും സാധിക്കും. മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ വിവിധ സേവനങ്ങള്‍ ആപ്പ് വഴി ഉപയോഗിക്കാം.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനില്‍ ചാറ്റിങിന് പുറമെ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കാര്‍ബണ്‍, ഇന്റക്‌സ് എന്നീ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളാണ് ടോട്ടല്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള മൊബൈല്‍ ഫോണുകള്‍ വികസിപ്പിച്ചിരിക്കുന്നത്. 2000 രൂപ വില വരുന്ന ഫോണുകള്‍ മാര്‍ച്ച് മാസം വിപണിയില്‍ എത്തുമെന്നും മിത്തല്‍ അറിയിച്ചു.

Top