മെസ്സേജിങ്ങ്‌ ആപ്പ്‌ ഹൈക്ക്‌ എയര്‍ടെല്‍ പേയ്‌മെന്റ്‌ ബാങ്കുമായി സഹകരിക്കുന്നു

hike

വാലറ്റ് ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ഇന്‍സ്റ്റന്റ് മെസ്സേജിങ്ങ്‌ ആപ്പ്‌ ഹൈക്ക് എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്കുമായി സഹകരിക്കുന്നു.

ഇതുവഴി എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കിന് ഹൈക്കിന്റെ 100 ദശലക്ഷത്തോളം ഉപയോക്താക്കളിലേക്ക് എത്തിച്ചേരാനും ഹൈക്ക് വാലറ്റ് പ്രോഡക്ട് ശക്തമാക്കാനും കഴിയും.

ഹൈക്കിന്റെ ഉപയോക്താക്കള്‍ക്ക് മെര്‍ച്ചന്റ്, യൂട്ടിലിറ്റി പേമെന്റ്, കെവൈസി ഇന്‍ഫ്രസ്ട്രക്ചര്‍ തുടങ്ങി എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കിന്റെ വിപുലമായ ഉത്പന്ന നിര ഉപയോഗിക്കാം.

2012ലാണ് ഹൈക്ക് ഇന്ത്യയില്‍ ആരംഭിക്കുന്നത്. 2016 ജനുവരിയോടെ 100 ദശലക്ഷത്തോളം ഉപയോക്താക്കളെ നേടാനായി.

2016 ആഗസ്റ്റില്‍ ഹൈക്ക് നാലാംഘട്ട ധനസമാഹരണത്തിന്റെ ഭാഗമായി ടെന്‍സെന്ററില്‍ നിന്നും 175 ദശലക്ഷം ഡോളറും ഫോക്‌സ്‌കോണില്‍ നിന്നും 1.4 ബില്യണ്‍ ഡോളറും സമാഹരിച്ചിരുന്നു.

ഇതോടെ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 1 ബില്യണ്‍ ഡോളറിന് മേല്‍ മൂല്യം നേടുന്ന കമ്പനിയായി ഹൈക്ക് മാറി.

Top