hijacked libyan plane lands in malta

വല്ലെറ്റ (മാള്‍ട്ട): 118 യാത്രക്കാരുമായി ലിബിയയില്‍ ആഭ്യന്തര സര്‍വീസ് നടത്തിയിരുന്ന വിമാനം തട്ടിക്കൊണ്ടു പോയി മാള്‍ട്ടയിലിറക്കി. ലിബിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അഫ്രീഖിയ്യ എയര്‍വെയ്‌സിന്റെ എ 320 വിമാനമാണ് മള്‍ട്ടയിലേക്ക് തട്ടിക്കൊണ്ട് പോയത്.

മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌ക്കറ്റാണ് വിമാനം മാള്‍ട്ടിയിലിറക്കിയ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എല്ലാ വിധ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ലിബിയയിലെ സേബയില്‍ നിന്ന് ട്രിപ്പോളിയയിലേക്ക് പോകുയായിരുന്നു വിമാനം. 118 യാത്രികരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുള്ളത്. രണ്ട് പേര്‍ ചേര്‍ന്നാണ് വിമാനം തട്ടിയെടുത്തത്.

ഇവര്‍ ഗ്രനേഡ് ഉപയോഗിച്ച് വിമാനം തകര്‍ക്കുമെന്ന് ഭീഷണിമുഴക്കിയിട്ടുണ്ട്. ഗദ്ദാഫി അനുകൂലിയായ ഇവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ യാത്രികരെ വിട്ടയക്കാമെന്ന് പറയുന്നത്.

Top