ഹിജാബ് നിരോധന കേസ്; ഹോളി അവധിക്ക് ശേഷം സുപ്രീംകോടതി പരിഗണിക്കും

ഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം സംബന്ധിച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കും. ഹോളി അവധിക്ക് ശേഷം വാദം കേള്‍ക്കും. വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തെ അവധി കഴിഞ്ഞ് മാര്‍ച്ച് 21 നാണ് കോടതി വീണ്ടും ചേരുന്നത്.

വിദ്യാര്‍ത്ഥികളുടെ ആശങ്ക കണക്കിലെടുത്ത് അടിയന്തര വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഹോളി അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ ബെഞ്ച് അറിയിച്ചത്. ”മറ്റുള്ളവരും സൂചിപ്പിച്ചു. നമുക്ക് നോക്കാം, ഹോളി അവധിക്ക് ശേഷം വിഷയം പോസ്റ്റ് ചെയ്യാം” ചീഫ് ജസ്റ്റിസ് പറഞ്ഞു.

 

Top