‘ഹിഗ്വിറ്റ’യ്ക്ക് തുടക്കം എട്ട് താരങ്ങളിലൂടെ; ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഡിസംബറില്‍

ഹേമന്ത് ജി നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ ടൈറ്റില്‍ മലയാളത്തിലെ എട്ട് പ്രമുഖ യുവതാരങ്ങള്‍ പുറത്തുവിട്ടു. ഹിഗ്വിറ്റ എന്ന് പേരിട്ടിരിക്കുന്ന ചിത്രം, പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍,ടോവിനോ തോമസ്,ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരന്‍, സൗബിന്‍ ഷാഹിര്‍, സണ്ണിവെയ്ന്‍ എന്നിവരാണ് പുറത്ത് വിട്ടത്. ഇവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആണ് ടൈറ്റില്‍ പുറത്തു വിട്ടത്.

ഷൈന്‍ സെക്കന്‍ഡ് ഹാഫ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ആദ്യ ചിത്രമാണ് ഹിഗ്വിറ്റ. സുരാജ് വെഞ്ഞാറമൂടും റിയാലിറ്റി ഷോ ഫെയിം വെങ്കിയും ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ടാം ചാക്കോ, ബാലു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, മാമൂക്കോയ, സുധീഷ്, മഞ്ജു പിള്ള, ശ്രീലക്ഷ്മി, നവാസ് വള്ളികുന്ന്, ഐഎം വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹിഗ്വിറ്റയുടെ നിര്‍മാണം സെക്കന്‍ഡ് ഹാഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബോബി തര്യനും സജിത്ത് അമ്മയും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസില്‍ നാസറും സംഗീതം രാഹുല്‍ രാജും നിര്‍വഹിക്കുന്നു. ഗാനരചന വിനായക് ശശികുമാറും നിര്‍വഹിക്കുന്നു. സംഘട്ടനം മാഫിയ ശശിയും സൗണ്ട് ഡിസൈന്‍ അനീഷ് പി ടോമും ആണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഡിസംബറില്‍ ആരംഭിക്കും

Top