മദ്യശാല നിരോധനം; റോഡുകള്‍ പുനര്‍വിജ്ഞാപനം ചെയ്യാമെന്ന്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: മദ്യശാല നിരോധത്തില്‍ നിന്ന് ഒഴിവാക്കാന്‍ നഗര പരിധിയിലുള്ള റോഡുകളെ പുനര്‍വിജ്ഞാപനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് കാണിച്ച് സുപ്രീംകോടതി വിധി.

ദേശീയപാതകളിലൂടെ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ മദ്യപിക്കാതിരിക്കാനായാണ് പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ചതെന്നും എന്നാല്‍ നഗരത്തിലെ റോഡുകളില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്ലെന്നും കോടതി വ്യക്തമാക്കി.

ദേശീയ പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനദേശീയ പാതകള്‍ ചണ്ഡീഗഡ് ഭരണകൂടം പുനര്‍ വിജ്ഞാപനം ചെയ്തുവെന്ന് കാണിച്ച് ഒരു സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി.

പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് സംഘടന സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍വാദത്തിനായി കേസ് അടുത്ത ആഴ്ച്ചത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Top