ഇറ്റലിയില്‍ പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ കൊല്ലപ്പെട്ടു

റോം: ഇറ്റലിയിലെ ബ്രസീഷ്യയില്‍ പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികളുള്‍പ്പെടെ ആറ് പേര്‍ മരിച്ചു. ചൊവ്വാഴ്ച ബ്രസീഷ്യ മോട്ടോര്‍വേയിലാണ് സംഭവമുണ്ടായത്.

ഒരു ലോറി കാറില്‍ ഇടിച്ചശേഷം പെട്രോള്‍ ടാങ്കറിനു പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉടന്‍തന്നെ ഉഗ്രശബ്ദത്തോടെ സ്‌ഫോടനമുണ്ടായതായും കാറിലുണ്ടായിരുന്ന അഞ്ചു പേരും ലോറി ഡ്രൈവറും തല്‍ക്ഷണം മരിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top