ഹൈസ്കൂൾ പാഠ്യപദ്ധതി പരിഷ്‌കരിച്ച്‌ സൗദി അറേബ്യ

റിയാദ് :  ഹൈസ്കൂൾ പാഠ്യപദ്ധതിയിൽ വൻ മാറ്റങ്ങൾ വരുത്തി സൗദി അറേബ്യ. വിമർശനാത്മക ചിന്താഗതിയും തത്ത്വചിന്തകളും ഉൾപ്പെടുത്തിയാണ് പരിഷ്‌കരണം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച വിഷൻ 2030 യുടെ ഭാഗമായാണ് പുതിയ വിദ്യാഭ്യാസ പദ്ധതികൾ‌ ഉൾ‌പ്പെടുത്തുന്നതെന്ന്‌  സൗദി വിദ്യാഭ്യാസ മന്ത്രി അഹമ്മദ്‌ അൽ ഇസ്സ വ്യക്തമാക്കിയിരുന്നു.

സൗദി സ്വദേശിയും യോഗാ പരിശീലകയും അറബ് യോഗ ഫൗണ്ടേഷന്റെ സ്ഥാപകയും ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ അവാർഡ് ജേതാവുമായ നൗഫ് മാർവായ് തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ സൗദിയിലെ പാഠ്യപദ്ധതിയിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്തിയതിലെ സന്തോഷം പങ്കുവെച്ചതോടെയാണ് വിഷൻ 2030 മുന്നോട്ടുവെക്കുന്ന ലോകോത്തര മാറ്റങ്ങൾ കൂടുതൽ ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. കരിക്കുലത്തിന്റെ സ്ക്രീൻ ഷോട്ടുകളും നൗഫ്‌ മാർവായ് ട്വിറ്ററിലൂടെ പങ്കു വെച്ചിരുന്നു.

Top