ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്;ഉടമകളുടെ വിദേശനിക്ഷേപങ്ങളിലേക്കും ഇ.ഡി. അന്വേഷണം

കൊച്ചി: ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് ബിസിനസുകളുടെ മറവില്‍ 1157 കോടി രൂപയുടെ തട്ടിപ്പുനടത്തിയ ഹൈറിച്ച് ഉടമകളുടെ വിദേശനിക്ഷേപങ്ങളിലേക്കും ഇ.ഡി. അന്വേഷണം.

പ്രതികളുടെ കൂടുതല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ശ്രമവും ഇ.ഡി.യുടെ ഭാഗത്തുനിന്നുണ്ടാകും. നേരത്തേ ഇവരുടെ 55 അക്കൗണ്ടുകളിലായുണ്ടായിരുന്ന 212.45 കോടി രൂപയുടെ നിക്ഷേപം അന്വേഷണസംഘം മരവിപ്പിച്ചിരുന്നു.ഉടമകളെയും ബന്ധപ്പെട്ടവരെയും ചോദ്യംചെയ്തുവരുകയാണ്. തട്ടിപ്പിലൂടെ സമ്പാദിച്ച തുക ഉപയോഗിച്ച് തമിഴ്‌നാട്, കര്‍ണാടക ഭാഗങ്ങളില്‍ ഭൂമി വാങ്ങിയതായും സംശയിക്കുന്നുണ്ട്.

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ അനുബന്ധസ്ഥാപനം ദുബായിലും രജിസ്റ്റര്‍ചെയ്തതായി അന്വേഷണസംഘം കണ്ടെത്തി. കടലാസ് കമ്പനികളുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ‘എച്ച്.ആര്‍.സി. ക്രിപ്‌റ്റോ’ എന്ന ക്രിപ്‌റ്റോ കറന്‍സി ബിസിനസിലൂടെ കോടികള്‍ സമാഹരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Top