ലോകകപ്പ് ഫുട്‌ബോളില്‍ ഏറ്റവും വില കൂടിയ പരിശീലകര്‍ ഇവരാണ്..

tite

മോസ്‌കോ: പരിശീലകര്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന മേഖലയാണ് ഫുട്‌ബോള്‍. ആസൂത്രണങ്ങള്‍ കൊണ്ടും തന്ത്രങ്ങള്‍ കൊണ്ടും ടീമിനെ മുന്നോട്ടു നയിക്കുന്നത് ഇവരാണ്. ഫുട്‌ബോള്‍ ആവേശം ഇങ്ങനെ മികച്ച ക്ലമാക്‌സിലേക്ക് നീങ്ങുമ്പോള്‍ പരിശീലകര്‍ കൈപ്പറ്റുന്ന പ്രതിഫലത്തിന്റെ ചര്‍ച്ചയും ചൂടേറുകയാണ്.

റഷ്യ ലോകകപ്പിലെ ഏറ്റവും വിലപിടിപ്പുള്ള പരിശീലകന്‍ നിലവിലുള്ള ചാമ്പ്യന്‍ന്മാരായ ജര്‍മ്മനിയുടെ ജോക്വിം ലോവാണ്. 3.8 മില്യണ്‍ യൂറോയാണ് അദ്ദേഹത്തിന്റെ ഒരു വര്‍ഷത്തെ പ്രതിഫലം. 3.6 മില്യണ്‍ യൂറോ വീതം പ്രതിഫലമുള്ള ബ്രസീലിന്റെ ടിറ്റെയും ഫ്രാന്‍സിന്റെ ദിദിയര്‍ ദെഷാംപ്‌സുമാണ് രണ്ടാമത്.

29 കോടിയാണ് (3.6 മില്യണ്‍ യൂറോ) ഇവരുടെ വാര്‍ഷിക ശമ്പളം. റഷ്യയുടെ പരിശീലകന്‍ സ്റ്റാനിസ്ലേവ് ചെര്‍ച്ചസോവ് 19 കോടി (2.5 മില്ല്യണ്‍ യൂറോ) ശമ്പളം വാങ്ങി ലിസ്റ്റില്‍ നാലാമതുണ്ട്. 17 കോടി രൂപ (2.2 മില്ല്യണ്‍ യൂറോ) യാണ് പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിന്റെ വാര്‍ഷിക വരുമാനം.

ജനപ്രിയ ടീം അര്‍ജന്റീനയുടെ പരിശീലകന്‍ സാംപോളി പട്ടികയില്‍ എട്ടാമതാണ്. 13 കോടി രൂപ (1.8 മില്യണ്‍ യൂറോ) യാണ് സാംപോളി കൈപ്പറ്റുന്നത്. ഇംഗ്ലണ്ടിന്റെ ഗാരത് സൗത്ത്ഗേറ്റും ഇറാന്റെ കാര്‍ലോസ് കെറോസും വാര്‍ഷിക വരുമാനത്തില്‍ സാംപോളിയ്ക്കും മുകളിലാണ്. ഉറഗ്വെയുടെയും ഈജിപ്തിന്റെയും പരിശീലകരും ആദ്യ പത്തിലുണ്ട്.

Top