ഹയര്‍സെക്കന്ററി അധ്യാപക നിയമനത്തില്‍ പി.ജി. മാര്‍ക്കിന് വെയിറ്റേജ് ; പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍

higher-secondary-teachers

കോഴിക്കോട്: ഹയര്‍സെക്കന്ററി അധ്യാപക നിയമനത്തില്‍ പി.ജി. മാര്‍ക്കിന് വെയിറ്റേജ് നല്‍കുന്ന സമ്പ്രദായത്തിനെതിരെ പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത്. ഇത് നീതിയുക്തമല്ലെന്നും വര്‍ഷങ്ങള്‍ക്ക് മുന്നേ പരീക്ഷയെഴുതിയവരുടെയും അടുത്തകാലത്ത് എഴുതിയവരുടെയും മാര്‍ക്കുകള്‍ തമ്മിലും വെയിറ്റേജ് തമ്മിലും വലിയ അന്തരമുണ്ടാകുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു.

വെയിറ്റേജ് കാരണമുണ്ടാകുന്ന മാര്‍ക്ക് വിത്യാസത്തില്‍ അര്‍ഹരായവര്‍ പിന്തള്ളപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ വെയിറ്റേജ് സമ്പ്രദായം നിര്‍ത്തലാക്കുകയോ സ്‌കോര്‍ പരിമിതപ്പെടുത്തുകയോ ചെയ്യണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. പിഎച്ച്.ഡി./എം.ഫില്‍ എന്നിവയ്ക്കുള്ള മാര്‍ക്ക്, പി.എസ്.സി. പരീക്ഷാ മാര്‍ക്ക്, അഭിമുഖത്തിന് ലഭിച്ച മാര്‍ക്ക് എന്നിവയും പി.ജി. മാര്‍ക്കിനുള്ള വെയിറ്റേജുമാണ് കേരളത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക റാങ്ക്പട്ടിക തയ്യാറാക്കുമ്പോള്‍ പി.എസ്.സി. പരിഗണിക്കുന്നത്.

Top