മഴക്കെടുതി; തിങ്കളാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ആഗസ്റ്റ് 17ലേക്കു മാറ്റിവച്ചു

exam

തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന് തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ ആഗസ്റ്റ് 17ലേക്കു മാറ്റിവച്ചു.

ചില ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുന്നത്.

അതേസമയം, ആഗസ്റ്റ് 15 വരെ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും ജില്ലാകലക്ടര്‍മാരോടും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നത് ആശ്വാസകരമാണെന്നും, മഴയില്‍ കുറവു വന്നിട്ടുണ്ടെന്നും പിണറായി അറിയിച്ചു.

ഈ നില തുടര്‍ന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ തന്നെ വീടുകളിലേക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞേക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Top