ആള്‍മാറാട്ടം: പരീക്ഷ എഴുതിയത് പഠന വൈകല്യമുള്ള കുട്ടികളെ സഹായിക്കാനെന്ന് അധ്യാപകന്‍

തിരുവനന്തപുരം: ആള്‍മാറാട്ടം നടത്തി പ്ലസ്ടു പരീക്ഷ എഴുതിയ അധ്യാപകന്‍ കുറ്റം സമ്മതിച്ചു. അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി. മുഹമ്മദ് ആണ് കുറ്റം സമ്മതിച്ചത്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കുകയായിരുന്നു ലക്ഷ്യം എന്ന് അധ്യാപകന്‍ പറഞ്ഞു.പരീക്ഷ എഴുതി നല്‍കിയത് സാമ്പത്തിക ലാഭം ഉദ്ദേശിച്ചല്ല, സസ്‌പെന്‍ഷനെതിരെ അപ്പീല്‍ നല്‍കുമെന്നും നിഷാദ് പറഞ്ഞു.

രണ്ട് കുട്ടികളുടെ പരീക്ഷ എഴുതിയെന്നും 33 പേരുടെ ഉത്തരക്കടലാസ് തിരുത്തിയെന്നുമാണ് നിഷാദിനെതിരായ ആരോപണം. അന്വേഷണ വിധേയമായി നിഷാദിനെയും കാസര്‍ഗോഡ് നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലും പരീക്ഷാ ചീഫ് സൂപ്രണ്ടുമായിരുന്ന കെ. റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫ് പി.കെ. ഫൈസല്‍ എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ആള്‍മാറാട്ട സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വകുപ്പുതല അന്വേഷണം നടത്തുമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു.

Top