ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്നു മുതല്‍

കൊച്ചി: ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്നു മുതല്‍ സ്വീകരിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മെയ് 16 വരെയാണ്. ഇത്തവണ രണ്ട് പ്രധാന അലോട്ടുമെന്റുകള്‍ ആയിരിക്കും ഉണ്ടാവുക. ഇതുവഴി പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളും വിഷയവും മാറ്റണമെങ്കില്‍ അതിനുള്ള അവസരവും ലഭിക്കും.

http://hscap.kerala.gov.in എന്ന സെറ്റില്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള അപേക്ഷ ഫോമും വിഎച്ച്എസ് സി പ്രവേശനത്തിനായുള്ള അപേക്ഷ ഫോം http://vhscap.kerala.gov.in എന്ന സൈറ്റിലും ലഭ്യമാണ്.

ജൂലൈ ഏഴിനാണ് പ്രവേശന നടപടികള്‍ അവസാനിക്കുന്നത്. വിഎച്ച്എസ്സി പ്രവേശനത്തിനു അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് അനുബന്ധ രേഖകള്‍ സഹിതം അടുത്തുള്ള വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നല്‍കി രസീത് കൈപ്പറ്റണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Top