നേട്ടത്തില്‍ തുടങ്ങി ഓഹരി സൂചികകള്‍

മുംബൈ: ഡിസംബറിന്റെ തുടക്കത്തില്‍ തന്നെ നേട്ടത്തില്‍ തുടങ്ങി ഓഹരി സൂചികകള്‍. നിഫ്റ്റി 41 പോയന്റ് ഉയര്‍ന്ന് 13,009ലും സെന്‍സെക്സ് 155 പോയന്റ് നേടി 44,304ലുമാണ് വ്യാപാരം നടക്കുന്നത്. സമ്പദ്ഘടനയുടെ തിരിച്ചുവരവിന്റെ അടയാളമായി രണ്ടാം പാദത്തില്‍ ഡിജിപി നിരക്ക് ഉയര്‍ന്നത് വിപണിക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്.

ഗെയില്‍, ശ്രീ സിമെന്റ്സ്, ഇന്‍ഫോസിസ്, ഗ്രാസിം, ബജാജ് ഓട്ടോ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്സ്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. നെസ് ലെ, ഒഎന്‍ജിസി, എച്ച്സിഎല്‍ ടെക്, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ടിസിഎസ്, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും 0.50 ശതമാനത്തിലേറെ നേട്ടത്തിലാണ്.

Top