‘ഗവര്‍ണര്‍ എല്ലാവരെയും ക്രിമിനലായി ചിത്രീകരിക്കുന്നു’; മന്ത്രി ആര്‍ ബിന്ദു

കോഴിക്കോട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.ഗവര്‍ണര്‍ എല്ലാവരെയും ക്രിമിനലായി ചിത്രീകരിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഗവര്‍ണറുടെ പരാമര്‍ശനത്തിന് മറുപടി പറഞ്ഞ് തന്റെ നിലവാരം കളയില്ലെന്നും മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു.

ഗവര്‍ണ്ണര്‍-സര്‍ക്കാര്‍ പോരിന് പുതിയ ഇന്ധനമായി കേരള സെനറ്റ് യോഗത്തിലെ നാടകീയ സംഭവങ്ങളാണ് ഇന്ന് അരങ്ങേറിയത്. കേരള സര്‍വ്വകലാശാല സെനറ്റ് യോഗത്തിലാണ് അധ്യക്ഷം വഹിച്ച ഉന്നത വിദ്യാഭ്യാസമന്ത്രി മന്ത്രി ആര്‍ ബിന്ദുവിനെ ഗവര്‍ണര്‍ ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ചത്. ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ബോധ്യമില്ലാത്തവര്‍ക്ക് മറുപടി നല്‍കാനില്ലെന്നാണ് ആര്‍ ബിന്ദു തിരിച്ചടിച്ചത്. ഗവര്‍ണര്‍ക്ക് പരാതി ഉണ്ടെങ്കില്‍ കോടതിയില്‍ പോകാമെന്നും ആര്‍ ബിന്ദു പ്രതികരിച്ചു. അതേസമയം, വിസി നിര്‍ണ്ണയ സമിതിയിലേക്ക് നോമിനിയെ നല്‍കേണ്ടെന്ന കേരള സര്‍വ്വകലാശാല സെനറ്റ് തീരുമാനം ഗവര്‍ണ്ണര്‍ റദ്ദാക്കിയേക്കും.

Top