കേന്ദ്രം വര്‍ഗീയതയുടെ അതിതീവ്ര പാഠങ്ങള്‍ എഴുതി ചേര്‍ത്തു, ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ആര്‍ ബിന്ദു

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തെ വിമര്‍ശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു. കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ നയത്തെ സങ്കുചിതമായ നിലയില്‍ വര്‍ഗീയവത്കരവുമായി ചേര്‍ത്ത് പിടിക്കുന്നെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എ.കെ.പി.ടി.സി.എയുടെ സംസ്ഥാന വേദിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വര്‍ഗീയതയുടെ അതിതീവ്ര പാഠങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതി ചേര്‍ത്തു. ഭണഘടനാപരമായ കാര്യങ്ങളില്‍ മൗനം പാലിച്ചു. ഇത് കലാലയങ്ങളുടെ അസ്ഥിത്വത്തെ തന്നെ ബാധിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു. ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ അനിശ്ചിതത്വത്തിന് ഇത് കാരണമാകാം എന്നും മന്ത്രി വ്യക്തമാക്കി.

Top