ശ്രീജിത്ത് വിജയനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; മാധ്യമ വിലക്കിന് ഹൈക്കോടതി സ്റ്റേ

kerala-high-court

കൊച്ചി: ചവറ ഇടത് എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിന്റെ സാമ്പത്തിക തട്ടിപ്പിനെതിരായ മാധ്യമ വിലക്കിന് ഹൈക്കോടതി സ്റ്റേ. സാമ്പത്തിക തട്ടിപ്പ് കേസില്‍ വാര്‍ത്തകള്‍ നല്‍കുന്നതാണ് വിലക്കിയിരുന്നത്.

കരുനാഗപ്പള്ളി സബ് കോടതിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി വിലയിരുത്തി.

ദുബായ് ബിസിനസുകാരന്‍ രാഹുല്‍ കൃഷ്ണ തന്റെ പേരു ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ശ്രീജിത്ത് വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ ഇടപെടല്‍. ശ്രീജിത്ത് വിജയനും ബിനോയ് കോടിയേരിയും ഉള്‍പ്പെട്ട കേസിനെക്കുറിച്ചു യുഎഇ പൗരന്‍ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണു വിലക്കേര്‍പ്പെടുത്തിയത്.

കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ചര്‍ച്ചകളോ പ്രസ്താവനകളോ പാടില്ലെന്നാണു കരുനാഗപ്പള്ളി സബ്‌കോടതി ഉത്തരവിട്ടത്. ഉത്തരവിന്റെ പകര്‍പ്പ് പ്രസ് ക്ലബിനുമുന്‍പില്‍ പതിക്കുകയും ചെയ്തിരുന്നു.

Top